റെഡ് കാർപ്പെറ്റിൽ സമുദ്ര നീലിമ; മത്സ്യകന്യകയെപ്പോലെ ഐശ്വര്യ റായ്|Video

ഗൗണിനു വേണ്ടി 1500 മണിക്കൂറുകളാണ് നെയ്ത്തുകാർ ചെലവഴിച്ചതെന്ന് അമിത് അഗർവാൾ പറയുന്നു.
Aiswarya rai cannes fil fest  red carpet  2026 blue gown look

ഐശ്വര്യ റായ്

Updated on

കാൻസ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചതു മുതൽ ‌ആരാധകർ കാത്തിരിക്കുന്നത് ഐശ്വര്യ റായ് ചുവന്ന പരവതാനിയിൽ എത്തുന്നതിനായാണ്. ഒടുവിൽ ഫിലിം ഫെസ്റ്റിവൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പഴയതിനേക്കാൾ പ്രതാപത്തോടെ നീല നിറമുള്ള മത്സ്യ കന്യകയെപ്പോലെ റെഡ് കാർപ്പെറ്റിൽ തിളങ്ങി ഐശ്വര്യ റായ്.

ഇരുപത്തിനാലാം തവണയാണ് ഐശ്വര്യ കാൻസ് ഫിലിം ഫെസ്റ്റിനെത്തുന്നത്. അമിത് അഗർവാൾ രൂപകൽപ്പന ചെയ്ത അതി മനോഹരമായ മെർമെയ്ഡ്ഗൗണും അതിനൊപ്പം ഇരു കൈകളിലൂടെയും ചുറ്റി ദുപ്പട്ടയും. നീലക്കല്ലുകൾ പതിപ്പിച്ച ചോക്കറും മോതിരങ്ങളും മുൻ ലോകസുന്ദരിയുടെ ലുക്ക് കൂടുതൽ എലഗന്‍റാക്കി മാറ്റി. അമിത് അഗർവാൾ ആദ്യമായാണ് കാൻസ് ഫെസ്റ്റിലേക്ക് ഗൗൺ രൂപ കൽപന ചെയ്യുന്നത്. ക്രിസ്റ്റൽ വെയിൽ എംബ്രോയ്ഡറിയിലുള്ള ഗൗണിനു വേണ്ടി 1500 മണിക്കൂറുകളാണ് നെയ്ത്തുകാർ ചെലവഴിച്ചതെന്ന് അമിത് അഗർവാൾ പറയുന്നു.

ലോറിയൽ പാരിസ് അംബാസഡറായാണ് ഐശ്വര്യ കാൻസിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ ലോറിയൽ ക്യാംപയിനിൽ ഐശ്വര്യ ഇല്ലാതിരുന്നതിനാൽ റെഡ് കാർപ്പറ്റിൽ താരം എത്തുമോ എന്നതിൽ സംശയമുണ്ടായിരുന്നു. ഒടുവിൽ മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ ഫെസ്റ്റിവൽ നഗരത്തിലെത്തിയത്.

logo
Metro Vaartha
www.metrovaartha.com