"അമ്മയെ തൊഴിലുറപ്പിന് വിടുന്നു"; വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ
"അമ്മയെ തൊഴിലുറപ്പിന് വിടുന്നു"; വിമർശനങ്ങൾക്ക് മറുപടിയുമായി അഖിൽ മാരാർ
അമ്മയെ തൊഴിലുറപ്പ് ജോലിക്കു വിടുന്നുവെന്ന വിമർശനത്തിന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ. വിമർശനങ്ങളെ തള്ളിക്കൊണ്ട് അമ്മ സംസാരിക്കുന്ന വിഡിയോ അഖിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എല്ലാ ആവശ്യങ്ങളും മകൻ നിറവേറ്റിത്തരുന്നുണ്ട്. കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് തൊഴിലുറപ്പിന് പോകുന്നത്. അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല ജീവിക്കുന്നത്.
പക്ഷേ തൊഴിലുറപ്പിന് പോകും. അത് മാനസികോല്ലാസത്തിനു വേണ്ടിയാണ്. മകൻ നിർബന്ധിച്ചു പറഞ്ഞു വിടുന്നതല്ല. സാധാരണക്കാരായി ജീവിക്കാനാണ് ഇഷ്ടം. ജാതിയോ മതമോ നോക്കിയല്ല ജീവിതമെന്നും അഖിൽ മാരാരുടെ അമ്മ വിഡിയോയിൽ പറയുന്നു.
ജനിച്ചു വളർന്ന കാലം മുതൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന സ്ത്രീയാണ് തന്‍റെ അമ്മയെന്നും ഇത്രയും കഷ്ടപ്പാട് അനുഭവിക്കുന്ന മറ്റാരെയും കണ്ടിട്ടില്ലെന്നും പക്ഷേ അമ്മ കൂളാണെന്നും അഖിൽ മാരാർ വീഡിയോയിൽ പറയുന്നു.

