

അഖിൽ മാരാർ | ടിനി ടോം
സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തള്ളിക്കയറ്റത്തിൽ പ്രതികരണവുമായി അഖിൽ മാരാർ. കുയിലുകളെയും കാക്കക്കൂട്ടങ്ങളെയും നിയന്ത്രിക്കണമെന്നും, മനുഷ്യരുടെ സ്വകാര്യത മാനിക്കപെടുന്ന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അഖിൽ ഫെയ്സ് ബുക്കിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു.
അവിടെ തടിച്ചു കൂടിയ ഓൺലൈൻ മാധ്യമ പ്രവർത്തകരെ പിന്നീട് പലരും വല്ലാതെ വിമർശിക്കുന്നതും കണ്ടു. അവിടെ ഉള്ളില്‍ത്തട്ടി തന്നെ തങ്ങളുടെ വിഷമം പങ്കുവച്ച പലരെയും പരിഹസിച്ച് കൊണ്ടുള്ള കമന്‍റുകള്‍ കമന്‍റ് ബോക്സുകളില്‍ നിറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ പരിഹസം നേരിട്ട വ്യക്തിയാണ് ടിനി ടോം.
പ്രിയപ്പെട്ട ടിനി ടോം, നിങ്ങള്‍ക്കിത് വരണം. നിങ്ങളെ സമൂഹം ഈ രീതിയില്‍ തന്നെ പരിഹസിക്കണം. ഞാന്‍ ഒരുവര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു.
സിനിമ നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന മാനസിക വിഷമങ്ങളെ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട്, ഗര്‍ഭകാലത്ത് ഒരു നടിക്ക് അനുഭവിക്കേണ്ടി വന്ന കമന്‍റ് സെക്ഷനിലെ വെര്‍ബല്‍ റേപ്പ് കണ്ട് മാനസികമായി തകര്‍ന്ന, സുഹൃത്തായ നടി എന്നോട് പറഞ്ഞതും നേരിട്ട് കണ്ട അനുഭവവും കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ദൂരെ നിന്നുകൊണ്ട് സൂം ചെയ്ത് റെക്കോര്‍ഡ് ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന ഒരുകൂട്ടം ടീമുകള്‍. കുയിലുകളും കാക്കക്കൂട്ടങ്ങളും ക്യാമറ ഓൺ ആക്കി വച്ച് ആരുടെയെങ്കിലും സാരിയുടെ തുമ്പൊന്ന് മാറുന്നതും നോക്കി കഴുകന്മാരെ പോലെ സൂം ചെയ്യാനിരിക്കുന്ന ഒരു കൂട്ടം ആളുകൾ.
അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാൻ പറ്റാത്ത ഇത്തരം കുയിലുകളെയൊക്കെ നിയന്ത്രിക്കാൻ സംഘടനാ തലത്തിലൊരു നടപടിയുണ്ടാവണമെന്ന് അമ്മ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിനോട് ഞാനൊരു മെസേജ് അയച്ചപ്പോൾ അതിന് മറുപടി നൽകാതെ പുച്ഛിച്ച തങ്ങളെ പരിഹസിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമേ ഉള്ളൂ. അമ്മയുടെ മുന്‍ സെക്രട്ടറി ഇടവേള ബാബുവിന് മെസെജ് അയച്ചു. അദ്ദേഹം ഒരു മാന്യമായ മറുപടി ഇട്ടു. അതാണ് മാന്യത. സ്വന്തമായി വേദനിക്കുമ്പോള്‍ മാത്രമെ ഇവനൊക്കെ പൊള്ളൂ. മറ്റൊരുത്തന്‍റേയും വേദന ഇവന്മാരുടെ വേദനയല്ല.
ഞാനിപ്പോൾ പ്രതികരിച്ചത് പലരുടെയും സങ്കടം കണ്ടിട്ടാണ്. പലരും പലപ്പോഴും ചോദിക്കാറുണ്ട് എന്തിനാണീ രാഷ്ട്രീയ പ്രവർത്തനമെന്ന്, സമൂഹത്തിൽ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാനാണ് എനിക്ക് രാഷ്ട്രീയ പ്രവർത്തനം.
കക്കകളെയും കുയിലുകളെയും തിരിച്ചറിഞ്ഞ് ഓൺലൈൻ മാധ്യമ രംഗത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൊണ്ടു പോകണമെങ്കില്‍, പ്രത്യേകിച്ച് സിനിമാ രംഗത്ത്, സര്‍ക്കാര്‍ തലത്തിലൊരു തീരുമാനം ഉണ്ടാകണം. ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികളെടുക്കണം. ലൈസൻസ് കൊണ്ടുവരണം. എന്നാലേ സമൂഹം നന്നാവൂ. ഇത്തരക്കാരാണ് ഈ സമൂഹത്തിന്‍റെ ശാപം.