"ബ്രേക്ക്ഫാസ്റ്റ് കഴിക്കാറേ ഇല്ല, 10 മണിക്കൂർ ഉറങ്ങും, നാലുമണിച്ചായ നിർബന്ധം"; അക്ഷയ് ഖന്നയുടെ ജീവിതരീതി

പക്ഷേ നാലു മണിക്ക് ഒരു കപ്പ് ചായ നിർബന്ധമാണെന്നും അക്ഷയ്.
Akshay Khanna never eats breakfast diet

അക്ഷയ് ഖന്ന

Updated on

ധുരന്ധർ ഹിറ്റായതിൽ പിന്നെ അക്ഷയ് ഖന്ന നിറഞ്ഞു നിൽക്കുകയാണ്. രൺവീർ സിങ്ങ് ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തിയ അക്ഷയ് ഖന്നയ്ക്ക് അഭിനന്ദനപ്രവാഹമാണിപ്പോൾ. ബോളിവൂഡ് ഹംഗാമയുമായി നടത്തിയ അഭിമുഖത്തിനിടെ അക്ഷയ് ഖന്ന വെളിപ്പെടുത്തിയ ഭക്ഷണരീതിയാണിപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ദിവസവും രണ്ടു നേരം മാത്രമാണ് താൻ ഭക്ഷണം കഴിക്കാറുള്ളതെന്നാണ് താരം പറയുന്നത്.

ഓർമ വച്ച കാലം മുതൽ ഇന്നു വരെ ഞാനിതു വരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടേ ഇല്ലെന്ന് അക്ഷയ് ഖന്ന പറയുന്നു. ദിവസവും പത്ത് മണിക്കൂറോളം ഉറങ്ങും. അതിനു ശേഷം നേരെ ഉച്ചഭക്ഷണത്തിലേക്ക് കടക്കുകയാണ് പതിവ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ ഒരു സാൻഡ്‌വിച്ചോ ബിസ്കിറ്റോ പോലും കഴിക്കാറില്ല. പക്ഷേ നാലു മണിക്ക് ഒരു കപ്പ് ചായ നിർബന്ധമാണെന്നും അക്ഷയ്.

ഉച്ചയ്ക്ക് ദാലും ചോറും എന്തെങ്കിലും പച്ചക്കറിയോ ചിക്കനോ മീനോ അല്ലെങ്കിൽ മറ്റേതെങ്കിലും മാംസാഹാരങ്ങളോ ആണ് പതിവ്. അതിനു ശേഷം അത്താഴത്തിന് റൊട്ടിയും പച്ചക്കറികളും ചിക്കൻ കൊണ്ടുള്ള എന്തെങ്കിലും ഒരു വിഭവവും കഴിക്കും. അത്ര മാത്രമാണ് ദിവസവും കഴിക്കാറുള്ളതെന്ന് താരം.

ഷൂട്ടിങ്ങിനിടെയും ഇതേ ശീലം തന്നെയാണ് പിന്തുടരാറുള്ളതെന്നും താരം പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com