വർഷങ്ങൾക്ക് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന 'ഭൂത് ബംഗ്ല'യുടെ ട്രെയിലർ പുറത്ത്| Video

ട്രെയിലർ‌ പുറത്തുവന്നതിനു പിന്നാലെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ

വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലയുടെ ട്രെയിലർ പുറത്ത്. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഏപ്രിൽ 16നാണ് തിയെറ്ററിലെത്തുന്നത്. ട്രെയിലർ‌ പുറത്തുവന്നതിനു പിന്നാലെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

സമീപകാല ഹൊറർ കോമഡികളുടെ ആവർത്തനമാണ് ട്രെയിലറിൽ നിന്നും കാണാനാവുന്നതെന്നാണ് ചിലർ പറയുന്നത്. അക്ഷയ് കുമാറിനു പുറമെ പരേഷ് റാവലും രാജ്പാൽ യാദവും മുഖ‍്യ വേഷത്തിലെത്തുന്നു. ഗോദയിലൂടെ മല‍യാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ വാമിഖ ഖബ്ബിയാണ് നായികയായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com