ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് ഗോൾഡൻ ഗ്ലോബ് നാമനിർ‌ദേശം

ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്.
all we imagine as light nominated to golden globe
കനി കുസൃതി, ദിവ്യപ്രഭ എന്നിവർ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ടീമിനൊപ്പം കാനിൽ
Updated on

ന്യൂയോർക്ക്: 82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കുള്ള രണ്ടു നോമിനേഷനുകൾ നേടി ഇന്ത്യൻ ചിത്രമായ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമ‌നിർദേശം ചെയ്യപ്പെട്ടത്. ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. പ്രഭ എന്ന നഴ്സിന്‍റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ.

കാൻസ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം ഗ്രാൻഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com