"അധികാരമോഹവും ഈഗോയുമാണ് അരങ്ങേറുന്നത്, വർഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത്"

കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നടിമാരുടെ പ്രതികരണം
allegations against shweta menon amma commitie

ഉഷ ഹസീന, അൻസിബ, മാല പാർവതി

കൊച്ചിയിൽ നടന്നവാർത്ത സമ്മേളനത്തിൽ നിന്ന്

Updated on

കൊച്ചി: വളരെ പ്രതീക്ഷയോടെയാണ് അമ്മ സംഘടനയിലേക്കെത്തിയതെന്ന് അൻസിബ ഹസൻ. പ്രശ്നം ഗുരുതരമാണ്. സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. ലാലേട്ടനൊക്കെ ഉണ്ടായിരുന്ന കമ്മിറ്റിക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. പുറത്ത് നിന്ന് പ്രശ്നങ്ങൾ ഉണ്ടായതോടെയാണ് രാജിവച്ചത്. എന്നാൽ അതല്ല ഇവിടുത്തെ അവസ്ഥയെന്നും അൻസിബ പറഞ്ഞു.

ലക്ഷ്മി പ്രിയ തന്നെ വ്യക്തിഹത്യ നടത്തി. ഇതിനെതിരേ താൻ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയെന്നും അൻസിബ പറഞ്ഞു. അനീതിയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്നും കേരളം വർ​ഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനമായി മാറരുതെന്നു അൻസിബ പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.

അമ്മയിൽ വർഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവതി പറഞ്ഞു. അൻസിബ എന്ന മുംസ്ലീം നാമധാരിയെ വർഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി.

അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്നായിരുന്നു ഉഷാ ഹസീനയുടെ പ്രതികരണം. സ്ത്രീകൾ നേതൃനിരയിൽ വരണമെന്നായിരുന്നു ആ​ഗ്രഹിച്ചതെന്നും എന്നാൽ കഴിഞ്ഞ ഭരണസമിതി അപമാനിച്ചെന്നും ഉഷ ഹസീന പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com