പ്രഭാസിനു മുന്നിൽ ഹൃതിക് റോഷനൊന്നും ഒന്നുമല്ല: അല്ലു അർജുൻ

കൽക്കി 2898 എഡിയിലെ പ്രഭാസിന്‍റെ പ്രകടനം ജോക്കറിനു തുല്യമാണെന്ന് ബോളിവുഡ് താരം അർഷാദ് വാർസി പരിഹസിച്ചിരുന്നു.
allu arjun says hrithik roshan is nothing in front of prabhas
അല്ലു അർജുൻ, പ്രഭാസ്, അർഷാദ് വാർസി
Updated on

ദക്ഷിണേന്ത്യൻ ചിത്രങ്ങളും ബോളിവുഡും തമ്മിലുള്ള മത്സരം കൊഴുക്കുന്നതിനിടെ പ്രഭാസിനെ പ്രശംസിച്ച് അല്ലു അർജുൻ സംസാരിക്കുന്ന വിഡിയോ വൈറൽ ആകുന്നു. പ്രഭാസ് സംഘട്ടനത്തിൽ നമ്പർ വണ്ണാണ്. അതു മാത്രമല്ല എല്ലാത്തിലും ഒന്നാമനാണ്. എസ് എസ് രാജമൗലി പറയുന്നത് ഹൃതിക് റോഷനൊന്നും പ്രഭാസിനു മുന്നിൽ ഒന്നുമല്ലെന്നാണെന്നാണ്... എന്നിങ്ങനെയാണ് അല്ലു പറയുന്നത്.

കൽക്കി 2898 എഡിയിലെ പ്രഭാസിന്‍റെ പ്രകടനം ജോക്കറിനു തുല്യമാണെന്ന് ബോളിവുഡ് താരം അർഷാദ് വാർസി പരിഹസിച്ചിരുന്നു.

ചിത്രത്തിൽ അമിതാഭ് ബച്ചൻ നന്നായി അഭിനയിച്ചുവെന്നും പക്ഷേ സിനിമ ഇഷ്ടപ്പെട്ടില്ലെന്നുമായിരുന്നു വാഴ്സിയുടെ കമന്‍റ്. അതിനു പുറകേയാണ് അല്ലുവിന്‍റെ വിഡിയോ വൈറലാകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com