'ചീറ്റ പ്രോജക്റ്റ്' ഇനി ഡിസ്കവറിയിൽ വെബ് സീരീസായി കാണാം

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചേക്കും.
Cheetah project
'ചീറ്റാ പ്രോജക്റ്റ്' ഇനി ഡിസ്കവറിയിൽ വെബ് സീരീസായി കാണാം
Updated on

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ച ചീറ്റാ പ്രോജക്റ്റ് ഇനി വെബ് സീരീസ് ആയി കാണാം. ഡിസ്കവറി നെറ്റ്‌വർക്കിലൂടെ 170 രാജ്യങ്ങളിൽ വിവിധ ഭാഷകളിലായാണ് വെബ് സീരീസ് തയാറാക്കുന്നത്. ചീറ്റാ പ്രോജക്റ്റിന്‍റെ ആശയം വന്ന വ‍ഴിയും അതിനായി അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളും രാജ്യത്ത് ഇപ്പോഴുള്ള ചീറ്റകളുടെ അവസ്ഥയും ഭാവി പ്രതീക്ഷകളുമാണ് വെബ് സീരീസിലൂടെ പങ്കു വയ്ക്കുക. വെബ് സീരീസ് നിർമാണത്തിനായി സാമ്പത്തിക സഹായം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെത്തിച്ച ചീറ്റകൾ അടിക്കടി ചത്തു പോയതിനെത്തുടർന്ന് പ്രോജക്റ്റ് വിവാദമായി മാറിയിരുന്നു. അതിനിടെയാണ് വംശനാശം സംഭവിച്ച മൃഗങ്ങളെ വീണ്ടും രാജ്യത്തേക്കെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചിത്രീകരിക്കാനുള്ള അപേക്ഷയ്ക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചേക്കും. സെപ്റ്റംബർ 17ന് ഇന്ത്യയുടെ ചീറ്റാ പ്രോജക്റ്റിന്‍റെ രണ്ടാം വാർഷികമാണ്. ഷെൻ ഫിലിംസും പ്ലാന്‍റിങ് പ്രൊഡക്ഷൻസും ചേർന്നാണ് വെബ് സീരിസിന്‍റെ ചിത്രീകരണം പൂർത്തിയാക്കുക.

മധ്യപ്രദേശ് വനം വന്യജീവി ചീഫ് വാർഡൻ സുബ്ബ രഞ്ജൻ സെനാണ് അപേക്ഷ നൽകിയത്. ഈ അപേക്ഷ നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റി ഡപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ വൈഭവ് ചന്ദ്ര മാഥുർ എട്ടാമത് ടെക്നിക്കൽ കമ്മിറ്റിയിൽ അവതരിപ്പിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്.

ചിത്രീകരണത്തിന് അനുമതി നൽ‌കിയതായി വാർഡന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com