
ആരാധകർക്ക് ഹെൽമെറ്റ് സമ്മാനിച്ച് അമിതാഭ് ബച്ചൻ
മുംബൈ: വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകർക്ക് സൗജന്യമായി ഹെൽമെറ്റ് വിതരണം ചെയ്ത് അമിതാഭ് ബച്ചൻ. മുംബൈയിലെ ജൽസ എന്ന വസതിക്കു മുന്നിലെത്തുന്ന ആരാധകരെ എല്ലാ ഞായറാഴ്ചയും ബച്ചൻ നേരിട്ടു കാണാറുണ്ട്. 1982 മുതൽ ഇക്കാര്യത്തിൽ ബച്ചൻ മാറ്റം വരുത്തിയിട്ടില്ല.
ഇത്തവണ കോൻബനേഗാ ക്രോർപതിയിൽ പങ്കെടുത്ത ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ എന്ന രാഘവേന്ദ്ര കുമാർ നൽകിയ പ്രചോദനമാണ് ഹെൽമെറ്റ് വിതരണത്തിന് പിന്നിലെന്ന് ബച്ചൻ പറയുന്നു.
വാഹനാപകടങ്ങൾ ഇല്ലാതാക്കുന്നതിനായി സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്നയാളാണ് രാഘവേന്ദ്ര കുമാർ.