അഭിഷേക് ബച്ചൻ 'നെപ്പോട്ടിസം വിരുദ്ധത'യുടെ ഇര; ശരി വച്ച് അമിതാഭ് ബച്ചനും

ഐശ്വര്യ റായുമായുള്ള വിവാഹത്തോടെ അഭിഷേകിന്‍റെ വ്യക്തിജീവിതവും വലിയ രീതിയിൽ ശ്രദ്ധ നേടി.
Amitabh bachchan says abhishek is victim of Nepotism negativity

അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ

Updated on

അനാവശ്യമായി ഉയർന്നു വന്ന നെപ്പോട്ടിസം വിരുദ്ധതയുടെ ഇരയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചനെന്ന് അമിതാഭ് ബച്ചൻ. ഇൻസ്റ്റഗ്രാമിൽ ബോളിവുഡ് ടോക്കീസ് എന്ന അക്കൗണ്ട് പങ്കു വച്ച കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് അമിതാഭ് ബച്ചൻ മകനെ പിന്തുണച്ചത്. അഭിഷേകിന്‍റെ ഫിൽമോഗ്രഫിയിൽ ഉൾപ്പെടുന്ന മികച്ച ചിത്രങ്ങൾ ഏറെയാണെന്നും കുറിപ്പിലുണ്ട്. എനിക്കും അതു തന്നെ തോന്നുന്നു.. അതു പക്ഷേ അഭിഷേകിന്‍റെ അച്ഛനായതു കൊണ്ടല്ല എന്നാണ് പോസ്റ്റ് പങ്കു വച്ചു കൊണ്ട് അമിതാഭ് കുറിച്ചിരിക്കുന്നത്.

2000ത്തിൽ റഫ്യൂജി എന്ന സിനിമയിലൂടെയാണ് അഭിഷേക് ബച്ചൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഗുരു, ധൂം, യുവ, ബണ്ടി ഓർ ബബ്ലി, സർക്കാർ, സർക്കാർ രാജ്, ഡൽഹി-6 തുടങ്ങി നിരവധി ചിത്രങ്ങളാള് അഭിഷേകിന്‍റേതായി പുറത്തു വന്നത്.

എങ്കിലും സൂപ്പർസ്റ്റാർ എന്ന ലേബലിലേക്ക് വളരാനോ ബോളിവുഡിൽ അമിതാഭ് ബച്ചനുണ്ടാക്കിയതിനു സമമായ പ്രതിച്ഛായ സ്വന്തമാക്കാനോ അഭിഷേകിന് സാധിച്ചില്ല. ഐശ്വര്യ റായുമായുള്ള വിവാഹത്തോടെ അഭിഷേകിന്‍റെ വ്യക്തിജീവിതവും വലിയ രീതിയിൽ ശ്രദ്ധ നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com