'കൽക്കി' നിർമാതാവിന്‍റെ കാൽ തൊട്ട് വന്ദിച്ച് ബച്ചൻ|Video

അശ്വിനി ദത്ത് ഞെട്ടി പിന്നിലേക്കു മാറുന്നതും, തിരിച്ച് ബച്ചന്‍റെ കാൽ തൊട്ട് തൊഴാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
Amitabh Bachchan touches Kalki 2898 AD Producer Aswani Dutt’s Feet
'കൽക്കി' നിർമാതാവിന്‍റെ കാൽ തൊട്ട് തൊഴുത് ബച്ചൻ

മുംബൈ: കൽക്കി 2898 എഡി നിർമാതാവ് സി. അശ്വിനി ദത്തിന്‍റെ കാൽ തൊട്ട് തൊഴുത് അമിതാഭ് ബച്ചൻ. സിനിമയായുടെ പ്രി റിലീസ് പരിപാടിക്കിടെയാണ് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ബച്ചൻ നിർമാതാവിന്‍റെ കാൽ തൊട്ട് തൊഴുതത്. ബച്ചനേക്കാൾ 9 വയസ് ഇളയ അശ്വിനി ദത്ത് ഞെട്ട് പുറകിലോട്ട് മാറുന്നതും തിരിച്ച് ബച്ചന്‍റെ കാൽ തൊട്ട് തൊഴാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

പറയാൻ വാക്കുകൾ മതിയാകുന്നില്ല എന്ന ക്യാപ്ഷനോടെ ബച്ചൻ കാൽ തൊട്ടു തൊഴുത നിമിഷത്തെ കുറിച്ച് അശ്വിനി ദത്ത് ട്വിറ്ററിൽ കുറിപ്പ് പങ്കു വച്ചിട്ടുണ്ട്. വൻ ബജറ്റിലുള്ള കൽകിയിലൂടെയാണ് അശ്വിനി ദത്ത് തന്‍റെ സിനിമാ നിർമാണ രംഗത്തെ അമ്പതാം വർഷം കുറിച്ചിടുന്നത്.

ഇക്കാലത്തിനിടെ തെന്നിന്ത്യയിലെയും ബോളിവുഡിലെ‍യും സൂപ്പർസ്റ്റാറുകളെ അണി നിരത്തി നിരവധി ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. കൽകിയിൽ പ്രഭാസ് ദീപിക പദുക്കോൺ, കമൽഹാസൻ, ശോഭന, ദിശ പഠാനി തുടങ്ങി പ്രമുഖർ അണി നിരക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.