'നാട്ടു നാട്ടുവിന്' ഒന്നിച്ച് ചുവട് വച്ച് 'ഖാൻ ത്രയം'|Video

ഷാരൂഖിന്‍റെയും സൽമാൻ ഖാന്‍റെയും ഒറ്റയ്ക്കുള്ള നൃത്തവുമുണ്ടായിരുന്നു.
അമീർഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ
അമീർഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ

ജാംനഗർ: ഓസ്കർ നേടിയ തെലുങ്കു ഗാനം 'നാട്ടു നാട്ടു'വിന് ഒരുമിച്ച് ചുവടു വച്ച് അമീർ ഖാനും ഷാരൂഖ് ഖാനും സൽ‌മാൻ ഖാനും. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റേയും വിവാഹ പൂർവ ആഘോഷത്തിലാണ് ആരാധകരെ ത്രസിപ്പിച്ച നിമിഷം പിറന്നത്.

തെലുങ്കു ചിത്രമായ ആർആർആറിന്‍റെ ഹിന്ദി വേർഷനിൽ നിന്നുള്ള നാച്ചോ നാച്ചോ എന്ന ഗാനത്തിനാണ് മൂവരും ചുവടു വച്ചത്. ഷാരൂഖിന്‍റെയും സൽമാൻ ഖാന്‍റെയും ഒറ്റയ്ക്കുള്ള നൃത്തവുമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.