തോക്കുമേന്തി ആര്യ... 'ടിയാൻ' ടീം വീണ്ടും; 'അനന്തൻ കാട് ' ജൂൺ 25ന്

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ആര്യ നായകനായ ബിഗ് ബജറ്റ് ചിത്രം ജൂൺ 25ന് ലോകമൊട്ടാകെ റിലീസ് ചെയ്യും

'ടിയാൻ' എന്ന സിനിമയ്ക്കു ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ എത്തി.

ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. ആകാംക്ഷയുണർത്തുന്നതാണ് പോസ്റ്റർ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'അനന്തൻ കാട്'. ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി.എസ്. വാരിയത്ത്.

logo
Metro Vaartha
www.metrovaartha.com