ടി‍യാന് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും; ‘അനന്തൻ കാട്’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ഓൺലൈനിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്
ananthan kadu advance ticket booking started

ആര‍്യ, മുരളി ഗോപി

Updated on

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏറെ പ്രേക്ഷക പ്രതികരണം ലഭിച്ച ടി‍യാൻ എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രമാണ് അനന്തൻ കാട്.

ഓൺലൈനിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂൺ 25നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. രാഷ്ട്രീയ പ്രധാന‍്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വിഡിയോയിൽ നിന്നും മനസിലാകുന്നത്. തമിഴ്നടൻ ആര‍്യ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com