ചരിത്രം തീർത്ത് അനസൂയ സെൻഗുപ്ത; കാൻസിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

ഹിന്ദി ചിത്രമായ ദി ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അൺ സെർട്ടൺ റിഗാർഡ് വിഭാഗത്തിൽ അനസൂയ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്
അനസൂയ സെൻഗുപ്ത
അനസൂയ സെൻഗുപ്ത

കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ അഭിനേത്രി അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്‍റിൽ ബോജനോവിന്‍റെ ഹിന്ദി ചിത്രമായ ദി ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അൺ സെർട്ടൺ റിഗാർഡ് വിഭാഗത്തിൽ അനസൂയ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. കോൽക്കത്ത സ്വദേശിയാണ് അനസൂയ. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. കാൻസ് ചലച്ചിത്ര മേള ശനിയാഴ്ച സമാപിക്കും.

സ്വന്തം അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന ലോകമെമ്പാടുമുള്ള ക്വിയർ സമൂഹത്തിനും മറ്റു അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുമാണ് അനസൂയ പുരസ്കാരം സമർപ്പിച്ചത്. സമൂഹത്തിന്‍റെ സമത്വത്തിനു വേണ്ടി പോരാടാൻ നിങ്ങൾ ക്വിയർ സമുദായത്തിൽ നിന്നുള്ള വ്യക്തിയാകേണ്ട ആവശ്യമില്ല, അരികുവത്കരണത്തിന്‍റെ പ്രശ്നങ്ങൾ അറിയാൻ നിങ്ങൾ അവരിൽ ഒരാൾ ആകേണ്ടതില്ല, പകരം വളരെ മര്യാദയുള്ള ഒരു മനുഷ്യൻ ആയിരുന്നാൽ മാത്രം മതിയാകുമെന്ന് മറുപടി പ്രസംഗത്തിൽ അനസൂയ വ്യക്തമാക്കി.

മേയ് 17നാണ് ദി ഷെയിംലെസ് കാൻസിൽ പ്രദർശിപ്പിച്ചത്. ലൈംഗിക തൊഴിലാളികളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചിരിക്കുന്നത്. മിത വസിഷ്ഠ്, തൻമയ് ധനാനിയ, റോഹിത് കോക്കേട്ട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.