അൻസിബയ്ക്ക് 'അമ്മ'യുടെ കാരണം കാണിക്കൽ നോട്ടീസ്; 17നകം വിശദീകരണം നൽകണം

വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടായേക്കും.
Ansiba gets show cause notice from mother; must provide explanation by 17th

അൻസിബ ഹസൻ

Updated on

കൊച്ചി: വിവാദപ്രസ്താവനകൾക്കിടെ നടി അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി താരസംഘടന അമ്മ. സംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള നോട്ടീസിൽ പരസ്യ പ്രതികരണങ്ങളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 17നുള്ളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടായേക്കും.

അൻസിബയുടെ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. സംഘടനയിൽ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കാതെ വിവാദങ്ങൾ പുറത്തേക്ക് വലിച്ചിഴച്ചു. ബൈലോ പിന്തുടരാൻ ബാധ്യതയുള്ള ഭാരവാഹി തന്നെ പുറത്ത് ആരോപണം ഉന്നയിച്ചുവെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

അമ്മ സംഘടനയുടെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു അൻസിബ. പദവിയിൽ നിന്ന് രാജി വച്ച് മാസങ്ങൾ‌ക്കു ശേഷമാണ് അൻസിബ വിവാദ പരാമർശങ്ങൾ നടത്തിയത്. നടൻ ടിനി ടോമിനെതിരേ നടി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല നടി ലക്ഷ്മി പ്രിയ തന്നെ വ്യാജക്കേസിൽ പെടുത്തിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com