ലക്ഷ്മിപ്രിയക്കെതിരേ അൻസിബ നൽകിയ പരാതിയിൽ ക‍ഴമ്പില്ലെന്ന് പൊലീസ്; കമ്മിഷണർക്ക് റിപ്പോർ‌ട്ട് സമർപ്പിച്ചു

നടി ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരേ നൽകിയ പരാതിയിലും കഴമ്പില്ലെന്നും പൊലീസ് പറയുന്നു
ansiba lakshmi priya complaint police report

അൻസിബ, ലക്ഷ്മിപ്രിയ

Updated on

കൊച്ചി: നടി അൻസിബ നടി ലക്ഷ്മിപ്രിയക്കെതിരേ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുകമാത്രമാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കാട്ടി തൃക്കാക്കര എസിപി കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി.

അതേസമയം. നടി ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരേ നൽകിയ പരാതിയിലും കഴമ്പില്ലെന്ന് പൊലീസ് പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവരുത്തി ഒരു മണിക്കൂർ മാത്രമാണ് പൊലീസ് സംസാരിച്ചത്. പിന്നാലെ പരാതി ഒത്തുതീർപ്പാക്കി വിടുകയാണ് ചെയ്തെന്നുമാണ് റിപ്പോർട്ടിൽ പറ‍യുന്നത്.

സിസിടിവി അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. മാത്രമല്ല, അൻസിബ പരാതി പറഞ്ഞ തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്ഐ നല്ല ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥയാണെന്നും അവർ അത്തരത്തിൽ പെരുമാറുമെന്ന് കരുതുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com