നല്ലൊരു പാവം മനുഷ്യനായിരുന്നു: ലഹരി കേസിൽ 'എന്‍റെ കാസറ്റ്' ഹക്കിം അറസ്റ്റിലായതിൽ പരിഹാസവുമായി ആന്‍റണി പെപ്പെ

'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്നുപോയ മൊണ്ണ' എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ആന്‍റണി പങ്കുവച്ചത്
antony varghese instagram story on abdul hakkim arrest

അബ്ദുൾ ഹക്കിം, ആന്‍റണി വർഗീസ്

Updated on: 

എന്‍റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ശ്രദ്ധേയനായ അബ്ദുൾ ഹക്കീം യുഎഇയിൽ അറസ്റ്റിലായി എന്ന വാർത്തയിൽ പ്രതികരണവുമായി നടൻ ആന്‍റണി പെപ്പെ. നല്ല ഒരു പാവം മനുഷ്യനായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഹക്കീം അറസ്റ്റിലായ വാർത്ത പങ്കുവച്ചുകൊണ്ട് ആന്‍റണി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്നുപോയ മൊണ്ണ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ആന്‍റണി പങ്കുവച്ചത്.

ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെയാണ് ഹക്കീം അറസ്റ്റിലായത് എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ ആദ്യമാണ് ഹക്കീം അറസ്റ്റിലായത്. എന്നാൽ ഷാർജ പൊലീസ് സംഭവം സ്ഥിരീകരിച്ചിരുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ കിക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ അബദ്ധത്തിൽ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്താവുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ലഹരി മാഫിയക്കെതിരേയും അനീതികൾക്കെതിരേയും നിരന്തരം വിഡിയോ ചെയ്താണ് അബ്ദുൾ ഹക്കീം ശ്രദ്ധനേടുന്നത്. തുടക്ക സമയത്ത് വലിയരീതിയിലുള്ള ഫോളോവേഴ്സ് എന്‍റെ കാസറ്റിനുണ്ടായിരുന്നു. പല താരങ്ങൾക്കെതിരേ ഹക്കീം ലൈംഗിക ആരോപണവും ഉന്നയിച്ചിരുന്നു. ആന്‍റണി പെപ്പെയ്ക്ക് എതിരേയും ആരോപണം ഉന്നയിച്ചിരുന്നു. ആന്‍റണിയും യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. പിന്നാലെ ഇത് ഒതുക്കിത്തീർക്കാൻ ആന്‍റണിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും പുറത്തുവന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com