അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിൽ? ചുംബന ചിത്രം പ്രചരിക്കുന്നു

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ അനുപമയും ധ്രുവും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
Anupama parameswaran dating Dhruv Vikram?

അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം

Updated on

വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമവും നടി അനുപമ പരമേശ്വരനും പ്രണയത്തിലെന്ന് അഭ്യൂഹം. ഇരുവരുടെയും ചുംബന ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് പ്രണയ കഥ ചർച്ചയായിരിക്കുന്നത്. ബ്ലൂമൂൺ എന്ന പേരിലുള്ള സ്പോട്ടിഫൈ പ്ലേലിസ്റ്റിന്‍റെ കവർ ചിത്രത്തിന്‍റേതായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലാണ് ഇരുവരും ലിപ്‌ലോക് ചെയ്യുന്ന ചിത്രമുള്ളത്. അനുപമയാണ് പ്ലേലിസ്റ്റിന്‍റെ ഓണർ.

കൊളാബറേറ്റർ ആയാണ് ധ്രുവ് വിക്രം ഉള്ളത്. ഇരുവരും ചേർന്ന് നൂറ്റിഇരുപതിലധികം പാട്ടുകളാണ് പ്ലേലിസ്റ്റിൽ ആഡ് ചെയ്തിരിക്കുന്നത്. സ്ക്രീൻ ഷോട്ട് പ്രചരിച്ചതിനു തൊട്ടു പുറകേ പ്ലേലിസ്റ്റ് പ്രൈവറ്റാക്കി.

‌മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ അനുപമയും ധ്രുവും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രചരണാർഥമാണോ ചുംബന രംഗം എന്നും അഭ്യൂഹമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com