"എനിക്ക് അറിയാത്ത എന്നെ പരിചയപ്പെടുത്തി"; സായ് പല്ലവിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് അനുപമ പരമേശ്വരൻ

കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുള്ള ഒരു ചുമരിലേക്കുള്ള മാറ്റം മധുരിതമാണെന്നും അനുപമ കുറിച്ചിട്ടുണ്ട്.
Anupama Parameswaran says she is indebted to Sai Pallavi

അനുപമ പരമേശ്വരൻ, സായ് പല്ലവി

Updated on

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരികളായി മാറിയ രണ്ട് പേരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും. ഇപ്പോഴിത് ഇരുവരും തമ്മിലുള്ള ആഴമുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം താര സൗഹൃദത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. വേദന നിറഞ്ഞ കാലത്തെ ചിത്രരചനയിലൂടെയാണ് താൻ അതിജീവിച്ചതെന്നാണ് നടി കുറിച്ചിരിക്കുന്നത്. താൻ വരച്ച ചിത്രങ്ങൾ തൂക്കിയ ചുമരിനരികിൽ ഇരിക്കുന്ന ഫോട്ടോയും ഒപ്പമുണ്ട്.

കുട്ടിയായിരുന്നപ്പോൾ നിറങ്ങൾ ഇഷ്ടമായിരുന്നു. പക്ഷേ ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. കടന്നു പോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ സായ് പല്ലവിയോട് മനസു തുറന്നിരുന്നു. ആ സമയത്ത് അവൾ നൽകിയ ജലച്ചായങ്ങളാണ് എല്ലാത്തിനും തുടക്കമായത്.

എനിക്കറിയാത്ത എന്‍റെ മറ്റൊരു മുഖം എന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് കടപ്പെട്ടിരിക്കുന്നു.. എന്നാണ് അനുപമ കുറിച്ചിരിക്കുന്നത്. മുൻപ് താൻ വരച്ചു കൂട്ടിയ ചിത്രങ്ങൾ എല്ലാം അച്ഛനുമമ്മയും ചേർന്ന് ഫ്രെയിം ചെയ്ത് ചുമരുകളിൽ തൂക്കിയിരുന്നു. അതൊരു സർപ്രൈസായിരുന്നുഎന്നും കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമകളുള്ള ഒരു ചുമരിലേക്കുള്ള മാറ്റം മധുരിതമാണെന്നും അനുപമ കുറിച്ചിട്ടുണ്ട്.

അനുപമയുടെ പോസ്റ്റ് സായ് പല്ലവിയും പങ്കു വച്ചിട്ടുണ്ട്. ഒരുപാട് സ്നേഹം ചിത്രങ്ങൾ അതി മനോഹരമാണ്, നിന്‍റെ ഉള്ളിലെ കഴിവുകൾ പൂത്തുലയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നാണ് സ്റ്റോറിയിൽ സായ് പല്ലവി കുറിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com