ആഷിഖ് അബുവിന്‍റെ റൈഫിൾ ക്ലബ്ബ്; അനുരാഗ് കശ്യപ് മലയാളത്തിലേക്ക്

ആവേശം സിനിമയിലൂടെ ശ്രദ്ധേയനായ റാപ്പർ ഹനുമാൻ കൈൻഡ് റൈഫിൾ ക്ലബ്ബിലൂടെ അഭിനിയ രംഗത്തേക്ക്
Aashiq Abu, Anurag Kashyap, Hanumankind
ആഷിക് അബു, അനുരാഗ് കശ്യപ്, ഹനുമാൻകൈൻഡ്
Updated on

ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'.

ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

Hanumankind
ഹനുമാൻകൈൻഡ്

ദിലീഷ് കരുണാകരൻ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഏറേ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം-റെക്സ് വിജയൻ.

ഹനുമാൻ കൈൻഡ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, പരിമൾ ഷൈസ്, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com