അനുഷ്കയുടെ 'ഘാട്ടി' ബോക്സ് ഓഫിസിൽ ക്ലിക്കായോ?

പ്രതികാര കഥ പ്രമേയമായി വന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്
anushka shetty ghaati box office collection

അനുഷ്ക ഷെട്ടി

Updated on

തെന്നിന്ത‍്യയിൽ ഒരുപാട് ആരാധകരുള്ള അനുഷ്ക ഷെട്ടി നായിക വേഷത്തിലെത്തി സെപ്റ്റംബർ 5ന് തിയെറ്ററിലെത്തിയ ചിത്രമാണ് 'ഘാട്ടി'. പ്രതികാര കഥ പ്രമേയമായി വന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

എന്നാലിപ്പോഴിതാ തിയെറ്ററിലെത്തി രണ്ടു ദിവസങ്ങൾ പൂർത്തിയായപ്പോൾ ചിത്രത്തിന്‍റെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ഇന്ത‍്യയിൽ നിന്നും മാത്രമായി രണ്ടു ദിവസത്തിനുള്ളിൽ 3.74 കോടി രൂപ മാത്രമെ ചിത്രത്തിന് നേടാൻ സാധിച്ചുള്ളൂയെന്നാണ് റിപ്പോർട്ടുകൾ.

തെന്നിന്ത‍്യയിൽ ഒരുപാട് ആരാധകരുണ്ടായിട്ടും ബോക്സ് ഓഫിസിൽ കാര‍്യമായ ചലനങ്ങളുണ്ടാക്കാൻ ചിത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ ചിത്രത്തിന്‍റെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഘാട്ടിയിൽ അനുഷ്ക ഷെട്ടിയുടെ മികച്ച പ്രകടനം തന്നെ കാണാൻ കഴിയുമെന്നാണ് അഭിപ്രായങ്ങൾ.

'മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി' എന്ന ചിത്രമായിരുന്നു മുൻപ് അനുഷ്കയുടേതായി ആഗോള ബോക്സ് ഓഫിസിൽ നേട്ടമുണ്ടാക്കിയ ചിത്രം. 50 കോടിയിലധികം ചിത്രം കളക്ഷൻ നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com