ആടുജീവിതം ഗ്രാമി പട്ടികയിൽ നിന്ന് തള്ളിയതിനു കാരണം 'ഒരു മിനിറ്റ്': റഹ്മാൻ

ആടു ജീവിതത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമിയിലേക്ക് സമർപ്പിച്ചിരുന്നു.
ar rahman on grammi award and aadujeevitham track
ആടുജീവിതം ഗ്രാമി പട്ടികയിൽ നിന്ന് തള്ളിയതിനു കാരണം 'ഒരു മിനിറ്റ്': റഹ്മാൻ
Updated on

ന്യൂഡൽഹി: നിരൂപകശ്രദ്ധ നേടിയ മലയാളം സിനിമ ആടുജീവിതത്തിലെ ഗാനം ഗ്രാമി പുരസ്കാരങ്ങളുടെ നാമനിർദേശ പട്ടികയിൽ നിന്ന് പുറത്തായതിന്‍റെ കാരണം വിശദീകരിച്ച് സംഗീത സംവിധായൻ എ.ആർ. റഹ്മാൻ. ആടു ജീവിതത്തിന്‍റെ സൗണ്ട് ട്രാക്ക് ഗ്രാമിയിലേക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഗ്രാമി മാനദണ്ഡ പ്രകാരം ട്രാക്കിന് ഒരു മിനിറ്റ് കുറവുണ്ടായിരുന്നു.

അക്കാരണത്താലാണ് ഗാനം തള്ളിയതെന്നാണ് റഹ്മാൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗ്രാമി, ഓസ്കർ പുരസ്കാരങ്ങൾക്ക് നിരവധി മാനദണ്ഡങ്ങളുണ്ടെന്നും അവ നൂറു ശതമാനം പാലിച്ചില്ലെങ്കിൽ സ്വീകരിക്കില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. പൊന്നിയിൻ സെൽവന്‍റെ രണ്ടു ഭാഗങ്ങളും അയയ്ക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും അയയ്ക്കാൻ സാധിച്ചില്ലെന്നും റഹ്മാൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com