'അമ്മ' കലഹം തുടരുന്നു: അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവച്ചു

അമ്മയുടെ ഔദ‍്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വയ്ക്കുകയാണെന്ന കാര‍്യം ആശ അരവിന്ദ് അറിയിച്ചത്
asha aravind resigned from amma association

ആശ അരവിന്ദ്

Updated on

കോഴിക്കോട്: താരസംഘടനയായ അമ്മയിൽ തർക്കങ്ങൾ അവസാനിക്കുന്നില്ല. അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജി വച്ചു. നേരത്തെ മല്ലിക സുകുമാരനും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശ അരവിന്ദും രാജി വച്ചത്. അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിലും ആശ അരവിന്ദ് അംഗമായിരുന്നു.

അമ്മയുടെ ഔദ‍്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വയ്ക്കുകയാണെന്ന കാര‍്യം ആശ അരവിന്ദ് അറിയിച്ചത്. അഡ്ഹോക് കമ്മിറ്റിയിൽ പ്രവർത്തിക്കാൻ താൻ മാനസികമായി തയാറല്ലെന്നാണ് ആശയുടെ വിശദീകരണം. സഞ്ജീവനി പദ്ധതികളും കണക്കുകളും കൃത‍്യമായി നൽകുമെന്നും അഡ്ഹോക് കമ്മിറ്റിയിലേക്ക് ഇല്ലെന്നും നടി വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com