ബോക്സ് ഓഫിസിൽ 'അതിരടി' തരംഗം; നേടിയത് കോടികൾ

ആഗോള ബോക്സ് ഓഫിസിൽ നിന്നു മാത്രമായി 33.89 കോടി രൂപയാണ് അതിരടി നേടിയത്
athiradi movie box office collection updates

ബോക്സ് ഓഫിസിൽ 'അതിരടി' തരംഗം; നേടിയത് കോടികൾ

Updated on

ബേസിൽ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് അതിരടി. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ആഗോള ബോക്സ് ഓഫിസിൽ നിന്നു മാത്രമായി 33.89 കോടി രൂപയാണ് അതിരടി നേടിയത്.

ഇന്ത‍്യൻ ബോക്സ് ഓഫിസിൽ നിന്ന് 17.89 കോടിയും വിദേശ മാർക്കറ്റിൽ നിന്ന് 16 കോടി രൂപയും നേടാൻ ചിത്രത്തിന് കഴിഞ്ഞു. കോമഡിക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന‍്യം നൽകിയിരിക്കുന്ന ചിത്രം നവാഗതനായ അരുൺ അനിരുദ്ധനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫും ടൊവിനോയും കൂടാതെ വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com