

അതിരടി ഒടിടിയിലേക്ക്; എപ്പോൾ,എവിടെ കാണാം!
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ അരുൺ അനിരുദ്ധൻ ഒരുക്കിയ ചിത്രം അതിരടിയുടെ ഒടിടി സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ചു. ക്യാംപസ് എന്‍റർടെയ്‌ന്‍റായി തിയെറ്ററുകളിൽ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു.
സാംകുട്ടി എന്ന കഥാപാത്രമായി ബേസിൽ ചിത്രത്തിൽ എത്തിയപ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന വില്ലൻ കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നത്.
മേയ് 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂൺ 19 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഒരു പക്കാ മാസ് കോമഡി ക്യാംപസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.