"സുന്ദരികളോട് ആകർഷണം തോന്നാറുണ്ട്, ഭാര്യ ഫോൺ നോക്കാറുമുണ്ട്"; വെളിപ്പെടുത്തലുമായി നടൻ മാധവൻ

വിശ്വാസ്യത കാത്തു സൂക്ഷിക്കുക എന്നത് തനിക്ക് കുടുംബപരമായി കൈമാറിക്കിട്ടിയിട്ടുള്ള ശീലമാണെന്നാണ് മാധവൻ പറയുന്നത്.
attracted to beautiful women,  Actor Madhavan

മാധവൻ ഭാര്യ സരിതയ്ക്കൊപ്പം

Updated on

വിജയകരമായ ദാമ്പത്യജീവിതത്തിന്‍റെ രഹസ്യം പങ്കു വച്ച് നടൻ ആർ. മാധവൻ. ജൂൺ ആറിനാണ് മാധവനും ഭാര്യ സരിതയും ഇരുപത്തിയേഴാം വിവാഹ വാർഷികം ആഘോഷിച്ചത്. വിശ്വാസ്യത കാത്തു സൂക്ഷിക്കുക എന്നത് തനിക്ക് കുടുംബപരമായി കൈമാറിക്കിട്ടിയിട്ടുള്ള ശീലമാണെന്നാണ് മാധവൻ പറയുന്നത്. സിനിമയിൽ ജോലി ചെയ്യുമ്പോൾ പലപ്പോഴും സുന്ദരികളായ പെൺകുട്ടികളോട് ആകർഷണം തോന്നാറുണ്ട്.

പക്ഷേ ദിവസത്തിന്‍റെ അവസാനം ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി എന്‍റെ ഭാര്യയെ ചേർത്തു പിടിക്കും. മാത്രമല്ല തന്‍റെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യയാണെന്നും തന്‍റെ ഫോൺ ഭാര്യ നോക്കാറുണ്ടെന്നും മാധവൻ പറയുന്നു.

നല്ല രീതിയിൽ ഒരു ബന്ധം മുന്നോട്ടു പോകുകയാണെങ്കിൽ അതിൽ അനാവശ്യമായ പരീക്ഷണങ്ങൾ നടത്തരുതെന്ന് മണിരത്നം തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും പലപ്പോഴും എത്രത്തോളം സ്നേഹമുണ്ടെന്ന് അറിയാനുള്ള പരീക്ഷണങ്ങളാണ് ബന്ധത്തെ തകർത്തു കളയുന്നതെന്നും മാധവൻ പറയുന്നു. മാധവനും സരിതയും 1999ലാണ് വിവാഹിതരായത്. ഇരുവർക്കും വേദാന്ത് എന്നൊരു മകനുമുണ്ട്.

logo
Metro Vaartha
www.metrovaartha.com