

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ മോഹൻലാലിന്‍റെ സിഡ്നി ഷോ മാറ്റി വച്ചു. ശനിയാഴ്ച നടക്കാനിരുന്ന ഷോയാണ് മാറ്റിയത്. മോഹൻലാൽ ഒഴികെ ഉള്ള താരങ്ങളെല്ലാം ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു.
ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല. വിസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണാതെ വന്നതോടെയാണ് ഷോ മാറ്റിത്.
അതേസമയം, ഷോ മറ്റൊരു ദിവസം നടത്തുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ വിസക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വിസ ലഭിക്കുന്നതിന് പ്രശ്നമായതെന്നാണ് വിവരം. ഇതിന് പരിഹാരമായാൽ ഷോ നടത്താനാണ് തീരുമാനം.