യു ടേൺ അടിച്ച് ബി. ഉണ്ണികൃഷ്ണൻ; ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും

ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ ഉണ്ണികൃഷ്ണൻ സന്നദ്ധത അറിയിച്ചെങ്കിലും രാജി ജനറൽ കൗൺസിൽ അംഗീകരിച്ചില്ല.
b. unnikrishnan will continue as fefka general secretary

ബി. ഉണ്ണികൃഷ്ണൻ

Updated on

കൊച്ചി: സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ ഉണ്ണികൃഷ്ണൻ സന്നദ്ധത അറിയിച്ചെങ്കിലും രാജി ജനറൽ കൗൺസിൽ അംഗീകരിച്ചില്ല.

വ‍്യക്തിപരമായ കാരണങ്ങളാലാണ് ഉണ്ണികൃഷ്ണൻ രാജിക്കൊരുങ്ങിയത്. ഫെഫ്ക രൂപീകരിച്ച സമയം മുതൽ സംഘടനയുടെ ഭാഗമായിരുന്നു ഉണ്ണികൃഷ്ണൻ. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലായിരുന്നു ഉണ്ണികൃഷ്ണൻ. 2008 മുതൽ അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചുവരുകയാണ്.

logo
Metro Vaartha
www.metrovaartha.com