

അന്ന ബെൻ
മുംബൈ: ഇന്തോ- അമെരിക്കൻ ചിത്രമാണ് യക്ഷിയിൽ അഭിനയിക്കാനൊരുങ്ങി അന്ന ബെൻ. ബബിൽ ഖാനാണ് ചിത്രത്തിലെ നായകൻ.കോഡ് സ്വിച്ച്ഡ് എന്ന സീരീസിലൂടെ പ്രശസ്തനായ കരൺ സുനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രമേയം അടക്കമുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഇൻസ്റ്റഗ്രാമിലൂടെ അന്ന ബെൻ ആണ് ഇക്കാര്യം ആരാധകരുമായി പങ്കു വച്ചത്. മായ എന്ന കഥാപാത്രമായി തെരഞ്ഞെടുത്തവർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് അന്ന ബെൻ പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.