'ഭഭബ' എന്തോന്നിത്? ഇതൊക്കെ എങ്ങനെ ഓടാനാ! വിമർശനവുമായി ബാലചന്ദ്ര മേനോൻ

ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം
balachandran criticized dileep movie

ബാലചന്ദ്ര മേനോൻ

Updated on

പുതിയ കാലത്തെ സിനിമകൾക്കെതിരേ വിമർശനവുമായി നടൻ ബാലചന്ദ്ര മേനോൻ. ഇപ്പോഴത്തെ സിനിമകളുടെ പേരു കേൾക്കുമ്പോൾ തന്നെ ചിരിവരും.

ആശാന്‍, ശുക്രന്‍, ഭഭബ എന്നൊക്കെയാണ് പേരുകള്‍. പടം കാണുന്നവനെ ഭ ഭ എന്ന് ആട്ടിയാല്‍ എങ്ങനെ പടം ഓടും? ഇതൊക്കെ എന്തോന്നാ? എനിക്കറിയാന്‍ വയ്യ എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു അഭിമുഖത്തിലെ ചോദ്യത്തിനാണ് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം. ഒരുപാട് നല്ല ടൈറ്റിലുകള്‍ കൊടുത്തിട്ടുള്ള ആളാണ്. ഇന്നത്തെ പല സിനിമകളുടെയും ടൈറ്റില്‍ കാണുമ്പോള്‍ എന്താണ് തോന്നാറ് എന്നായിരുന്നു ചോദ്യം.

logo
Metro Vaartha
www.metrovaartha.com