"പിഷാരടി ജയിച്ചപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത ആളാണ് ശ്വേത, വിശ്വാസ വഞ്ചന കാണിക്കരുതായിരുന്നു"; ബീന ആന്‍റണി

"വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും"
beena-antony criticises-shweta-menon-over-pisharody-audio-leak

"പിഷാരടി ജയിച്ചപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത ആളാണ് ശ്വേത, വിശ്വാസ വഞ്ചന കാണിക്കരുതായിരുന്നു"; ബീന ആന്‍റണി

Updated on

നടനും എംഎൽഎയുമായ രമേഷ് പിഷാരടി സംസാരിക്കുന്ന കോൾ റെക്കോഡ് പുറത്തുവിട്ട സംഭവത്തിൽ ശ്വേത മേനോനെതിരേ വിമർശനവുമായി ബീനാ ആന്‍റണി രംഗത്ത്. വിശ്വാസ വഞ്ചനയാണ് ശ്വേത ചെയ്തതെന്നും മോശമായി പോയെന്നും ബീനാ ആന്‍റണി തന്‍റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

"ശ്വേതയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചു. പല ചേരിയായി തിരിഞ്ഞു. ഈഗോയാണ് പ്രധാന പ്രശ്നം. അവിശ്വാസ പ്രമേയത്തിൽ ഞാൻ ഒപ്പിട്ടിരുന്നു. എന്നാൽ അവർ സംസാരിച്ചപ്പോൾ‌ ഒരു 45 ദിവസം കൂടി നൽകാമെന്ന് എനിക്ക് തോന്നി. അതിനായി ഞാൻ സംസാരിക്കുകയും ചെയ്തു.

പ്രശ്നം വാക്കുതർക്കത്തിലെത്തിയതോടെ ശ്വേത പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി. ഏറ്റവും നല്ല ജനപ്രതിനിധിയായാണ് പിഷാരടി എംഎൽഎയായത്.

ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. പിഷാരടി ജയിച്ചപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത ആളാണ് ശ്വേത. വളരെ വഞ്ചനയായി പോയി. ആ ആത്മബന്ധത്തിൽ സംസാരിക്കുന്ന ഓഡിയോ ആളുകളിലേക്ക് ഇട്ടുകൊടുക്കരുതായിരുന്നു.

ആ ഓഡിയോ പുറത്തുവന്നപ്പോൾ‌ പിഷാരടി എത്ര വേദനിച്ചിട്ടുണ്ടായിരുന്നു. പിഷാരടിയെ അത് എത്രമാത്രം ബാധിക്കുമെന്ന് ശ്വേത ചിന്തിച്ചില്ല. രാഷ്ട്രീയത്തിൽ അത്രവലിയ ഇമേജിൽ നിൽക്കുന്ന മനുഷ്യനെ എന്തുമാത്രം മോശം രീതിയിലാണ് മറ്റുള്ളവർ വിലയിരുത്തുക. ആ അവസ്ഥയിലേക്ക് പിഷാരടിയെ എത്തിക്കാൻ പാടില്ലായിരുന്നു." ബീന ആന്‍റണി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com