

പൃഥ്വി ഷായും ആകൃതി അഗർവാളും
ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായുടെ പ്രതിശ്രുത വധു ആകൃതി അഗർവാൾ പങ്കു വച്ച കുറിപ്പിന്‍റെ അർഥം തേടുകയാണ് സോഷ്യൽ മീഡിയ. പല വട്ടം ചതിക്കപ്പെട്ടു, അവനെക്കുറിച്ചുള്ള എല്ലാ ഗോസിപ്പുകളും സത്യമാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ ആകൃതി കുറിച്ചിരിക്കുന്നത്. എന്നാൽ ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആകൃതി വ്യക്തമാക്കിയിട്ടുമില്ല. ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായതിനു തൊട്ടു പിന്നാലെ ആകൃതി സ്റ്റോറി നീക്കം ചെയ്തു.
ആകൃതി പൃഥ്വി ഷായുമായി പിരിഞ്ഞുവെന്നാണ് അഭ്യൂഹം പടരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും വ്യക്തത വരുത്താൻ ആകൃതിയോ പൃഥ്വി ഷായോ തയാറായിട്ടില്ല.
മാർച്ചിലാണ് ആകൃതിയുടെയും പൃഥ്വിഷായുടെയും വിവാഹനിശ്ചയം നടത്തിയത്. നടിയും സോഷ്യൽ മീഡായ ഇൻഫ്ലുവൻസറുമാണ് ആകൃതി.