

ഭാഗ്യലക്ഷ്മി
File photo
തിരുവനന്തപുരം: ഫെഫ്ക സംഘടനയിൽ നിന്ന് രാജി വച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപിച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമായിരിക്കില്ല എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതിജീവിതയെ വിളിച്ച് സംസാരിക്കാൻ പോലും തയാറാകാതെയാണ് സംഘടന ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരക്കിട്ട നീക്കം നടത്തുന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം.
അമ്മ സംഘടന മുൻപും സ്ത്രീകൾക്കൊപ്പം നിന്നിട്ടില്ലെന്നും നേതൃത്വം സ്ത്രീകളാണെങ്കിലും പറയുന്നത് പുരുഷന്മാരുടെ വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.