bhagyalakshmi
ഭാഗ്യലക്ഷ്മി

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ട്: ഭാഗ്യലക്ഷ്മി

തന്നെ സംരക്ഷിക്കാൻ തനിക്ക് അറിയാം. എന്നാൽ തങ്ങൾക്കു നേരിടേണ്ടിവന്ന ദുരനുഭവം പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
Published on

കൊല്ലം: ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തവരുടെ ഭയം മാറണമെങ്കിൽ അവർക്കു റിപ്പോർട്ടിന്‍റെ കോപ്പി വായിക്കാൻ കൊടുക്കണമെന്ന് ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മൊഴി കൊടുത്തവർക്ക് ആശങ്കയുണ്ട്. മൊഴി കൊടുത്തതു പുറത്തുവരാനല്ലെന്നും സിനിമാ മേഖലയിൽ മാറ്റം വരണമെന്നു മാത്രമാണു തങ്ങളുടെ നിലപാടെന്നുമാണ് അവർ പറയുന്നത്.

റിപ്പോർട്ട് വായിക്കാൻ അവസരം ലഭിച്ച ശേഷം അതു പുറത്തുവരട്ടെ എന്നാണു പലരുടെയും നിലപാടെന്നും അവർ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ ഒരു പരാതിയുമില്ലെന്നാണ് താൻ പറഞ്ഞത്. തന്നെ സംരക്ഷിക്കാൻ തനിക്ക് അറിയാം. എന്നാൽ തങ്ങൾക്കു നേരിടേണ്ടിവന്ന ദുരനുഭവം പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

ആ സങ്കടം അവർ ഹേമ കമ്മിറ്റിയിൽ പറഞ്ഞു. ആരുടെയും പേരോ സംഭവങ്ങളോ പുറത്തുവിടില്ലെന്നു ഹേമ കമ്മിറ്റി ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com