'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' റിലീസ് മാറ്റി

ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ റിലീസ് മാറ്റുകയാണെന്നു ചിത്രത്തിന്‍റെ നിർമാതാവ് അറിയിച്ചു. ഭാവനയോടൊപ്പം ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' റിലീസ് മാറ്റി

നീണ്ട ഇടവളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റി. ഫെബ്രുവരി 24നു ചിത്രം തിയെറ്ററുകളിലെത്തും. ഇന്നാണു ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ റിലീസ് മാറ്റുകയാണെന്നു ചിത്രത്തിന്‍റെ നിർമാതാവ് അറിയിച്ചു. ഭാവനയോടൊപ്പം ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അദിൽ മൈനൂനത്ത് അഷറഫാണു ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടൻ ടാക്കീസുമായി സഹകരിച്ചു ബോൺഹാമി എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദർ, രാജേഷ് കൃഷ്ണ എന്നിവരാണു നിർമാണം. ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതു സംവിധായകൻ തന്നെയാണ്.


അശോകൻ, അനാർക്കലി നാസർ, അഫ്സാന ലക്ഷ്മി, ഷെബിൻ ബെൻസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അരുൺ റഷ്ദി.വിനായക് ശശികുമാറിന്‍റെ വരികൾക്ക്  പോൾ മാത്യൂ, നിശാന്ത്, ജോക്കർ ബ്ലൂസ് എന്നിവർ സംഗീതം പകർന്നിരിക്കുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com