'ഭീകരനു'മായി ഒരുമിക്കുന്നു എബ്രിഡ് ഷൈനും ജിബു ജേക്കബും

ജോമോന്‍ ജ്യോതിര്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.
bheekaran film
'ഭീകരനു'മായി ഒരുമിക്കുന്നു എബ്രിഡ് ഷൈനും ജിബു ജേക്കബും
Updated on

എബ്രിഡ് ഷൈനിന്‍റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീകരന്‍' ഒരുങ്ങുന്നു. തനതു ശൈലികളിലുള്ള സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും പിന്നീട് ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ ജ്യോതിര്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.

മലയാളസിനിമയിലെ രണ്ടു പ്രമുഖ സംവിധായകര്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റര്‍ ഡിസൈന്‍: ആള്‍ട്രീഗോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com