ബിഗ് ബോസ് തമിഴ് സീസൺ 10; അവതാരകനായി വിജയ് സേതുപതി

തുടർച്ചയായ മൂന്നാം സീസണിലാണ് വിജയ് സേതുപതി ‘ബിഗ് ബോസ് തമിഴ്’ അവതാരകനാകുന്നത്
Vijay Sethupathi

വിജയ് സേതുപതി

File photo

Updated on

ന്യൂഡൽഹി: ജിയോ ഹോട്ട്സ്റ്റാർ പുറത്തിറക്കുന്ന 'ബിഗ് ബോസ് തമിഴ് സീസൺ 10'ൽ അവതാരകനായി നടൻ വിജയ് സേതുപതിയെ പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം സീസണിലാണ് വിജയ് സേതുപതി ‘ബിഗ് ബോസ് തമിഴ്’ അവതാരകനാകുന്നത്. ഷോയുടെ പത്താം വാർഷിക പതിപ്പാണിത്.

എല്ലാ വർഷവും 100 ദിവസങ്ങളിലായി സംപ്രേഷണം ചെയ്യുന്ന ‘ബിഗ് ബോസ്’ തമിഴ്നാട്ടിലെ പ്രധാന വിനോദപരിപാടികളിലൊന്നായി മാറിയെന്നും ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും ജിയോ ഹോട്ട്സ്റ്റാർ പത്രക്കുറിപ്പിൽ അറിയിച്ചു.

കാലക്രമേണ ബിഗ് ബോസ് തമിഴ് വിനോദമേഖലയുടെ അവിഭാജ്യ ഘടകമായി മാറിയെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച് ഒരു സാംസ്കാരിക പ്രതിഭാസമായി വളർന്നെന്നും ജിയോ ഹോട്ട്സ്റ്റാർ വ്യക്തമാക്കി.

അടുത്ത സീസണിന്‍റെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രൊമോ വീഡിയോ പങ്കുവെച്ചത്. ‘കാർണിവിഴ’ എന്നാണ് പത്താം സീസണിന് നൽകിയിരിക്കുന്ന പേര്. ‘ബിഗ് ബോസ് തമിഴ് സീസൺ 10 — ഉടൻ ജിയോ ഹോട്ട്സ്റ്റാറിൽ’ എന്ന കുറിപ്പോടെയാണ് പ്രൊമോ പങ്കുവെച്ചത്. പിന്നീട് വിജയ് സേതുപതിയും ഇത് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു.

ബിഗ് ബോസ് തമിഴിന്‍റെ മുൻ സീസണുകൾ നടൻ കമൽഹാസനാണ് അവതരിപ്പിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com