'സോളോ' സൂപ്പർഹിറ്റ്; ബില്യൺ ക്ലബിൽ കയറി ബ്ലാക്‌പിങ്ക് ഗായിക ജെന്നി| Video

ഇതാദ്യമായാണ് ഒരു കെ- പോപ് ഗായിക ഈ നേട്ടം സ്വന്തമാക്കുന്നത്.
ജെന്നി
ജെന്നി
Updated on

സിയോൾ: ആദ്യ മ്യൂസിക് വീഡിയോ തന്നെ സൂപ്പർഹിറ്റായതോടെ കെ-പോപ് ഗായികമാരുടെ ചരിത്രം തന്നെ തിരുത്തിയെഴുതിരിക്കുകയാണ് ഹിറ്റ് ബാൻഡ് ബ്ലാക്ക് പിങ്കിലെ ഗായിക ജെന്നി. ജെന്നി ആദ്യമായി ചെയ്ത സോളോ എന്ന ഗാനമാണ് സൂപ്പർഹിറ്റായത്. യു ട്യൂബിൽ ഇതു വരെ ഒരു ബില്യൻ പേരാണ് സോളോ കണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു കെ- പോപ് ഗായിക ഈ നേട്ടം സ്വന്തമാക്കുന്നത്.

2018 നവംബർ 12നാണ് ജെന്നി സോളോ റിലീസ് ചെയ്തത്. അന്നു തന്നെ ഗാനം ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. പ്രണയം തകർന്നതിനു ശേഷം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് മ്യൂസിക് വീഡിയോ പൂർത്തിയാക്കിയിരിക്കുന്നത്.

കെ പോപ് ഇൻഡസ്ട്രിയിൽ പിഎസ്ഐ, ബിടിഎസ്, ബ്ലാക്പിങ്ക് എന്നിവർ മാത്രമാണ് ഇതു വരെ ഒരു ബില്യൺ ക്ലബിൽ ഇടം പിടിച്ചിട്ടുള്ളത്. 2012ൽ പുറത്തിറങ്ങിയ ഗാഗ്നം സ്റ്റൈലിലൂടെയാണ് പിഎസ് വൈ ഒരു ബില്യൺ ക്ലബിലെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com