ഷാഹിദ് കപൂറിന്‍റെ ആഡംബര വസതി വാടകയ്ക്ക്; മാസം 20 ലക്ഷം രൂപ

ഒബ്റോയി റിയാലിറ്റി നിർമിച്ച അപ്പാർട്ട്മെന്‍റിന് 58.6 കോടി രൂപയായിരുന്നു വില.
Bollywood Actor Shahid Kapoor Rents Out Luxury Apartment At Over Rs 20 Lakh Per Month
ഷാഹിദ് കപൂറിന്‍റെ ആഡംബര വസതി വാടകയ്ക്ക്; മാസം 20 ലക്ഷം രൂപ
Updated on

മുംബൈ: ആഡംബര വസതി വാടകയ്ക്ക് നൽ‌കി ബോളിവുഡ് താരം ഷാഹിദ് കപൂർ. മാസം 20ലക്ഷം രൂപയാണ് വാടക. മൂന്നു കാർ പാർക്കിങ് സ്പേസ് ഉള്ള അപ്പാർട്മെന്‍റ് 2024 മേയിലാണ് ഷാഹിദ് ഭാര്യ മീര കപൂറും ചേർന്ന് വാങ്ങിയത്. ഒബ്റോയി റിയാലിറ്റി നിർമിച്ച അപ്പാർട്ട്മെന്‍റിന് 58.6 കോടി രൂപയായിരുന്നു വില. 1.58 ഏക്കറിലായി 4 ബിഎച്ച്കെ, 5 ബിഎച്ച് കെ റെഡി ടു മൂവ് ഇൻ അപ്പാർട്മെന്‍റുകളാണുള്ളത്.

അപ്പാർട്മെന്‍റ് ലീസിനു കൊടുക്കാനുള്ള കരാർ തയാറായി. 1.23 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റോടെ 60 മാസത്തെ കാലാവധിയിലാണ് ലീസ്. ഭാവിയിൽ വാടക 23 ലക്ഷമായി വർധിപ്പിക്കാനാണ് നീക്കം.

രൺവീർ സിങ്, കാർത്തിക് ആര്യൻ, സാജിദ് നാദിയാദ്വാല എന്നിവരും ആഡംബര അപ്പാർട്മെന്‍റുകൾ വാടകയ്ക്ക് നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com