'ഡാർക്ക് വെബ്ബി'ൽ ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ്

മലയാളം ഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലിഷ് ഗാനവും ഈ ചിത്രത്തിലുണ്ട്.
Bollywood music director Mehul Vyas in Dark web film

'ഡാർക്ക് വെബ്ബി'ൽ ബോളിവുഡ് സംഗീത സംവിധായകൻ മെഹുൽ വ്യാസ്

Updated on

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗ്രായകനുമായ മെഹുൽ വ്യാസ് മലയാള സിനിമയിലെത്തുന്നു. ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ഡാർക്ക് വെബ്ബ് എന്ന ചിത്രത്തിലൂടെയാണ് മെഹുൽ വ്യാസിന്‍റെ മലയാളത്തിലേക്കുള്ള കടന്നു വരവ്. ആക്ഷൻ ക്രൈം ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ സംഗീതത്തിന് പ്രത്യേകിച്ച് പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ‌മലയാളം ഗാനങ്ങൾക്കു പുറമേ ഒരു ഇംഗ്ലിഷ് ഗാനവും ഈ ചിത്രത്തിലുണ്ട്.

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന സിനിമയുടെ മ്യൂസിക്ക് കമ്പോസിംഗിനായി അദ്ദേഹം കൊച്ചിയിലെത്തി. മുംബൈയിലാണ് റെക്കോഡിങ് നടത്തിയത്.

അജയ് ദേവ്ഗൺ നായകനായ ഓം റൗട്ട് സംവിധാനം ചെയ്ത തൻഹാജിദ അൺ സിങ് വാര്യർ, അഭിക്ഷേക് ബച്ചൻ നായകനായി കുക്കി ഗുലാത്തി സംവിധാനം ചെയ്ത ബിഗ് ബുൾ, ആകെലി, തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം പകർന്ന മെഹുൽ വ്യാസ് ബോളിവുഡിൽ തന്‍റേതായ ശൈലി സൃഷ്ടിച്ച സംഗീത സംവിധായകരിൽ ഒരാളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com