ഇലോൺ മസ്ക് അടുത്തിടെ പറക്കുന്ന കാറുകൾ കണ്ടുപിടിച്ചു; 5,000 വർഷങ്ങൾക്ക് മുൻപേ ഇന്ത‍്യ‍യിൽ ഉണ്ടായിരുന്നുവെന്ന് രൺബീർ

നിതേഷ് തിവാരിയുടെ രാമായണ എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് രൺബീർ ഇക്കാര‍്യം പറഞ്ഞത്
Ranbir Kapoor claims India had flying cars 5000 years ago

രൺബീർ കപൂർ, ഇലോൺ മസ്ക്

Updated on: 

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ നവംബർ 5 ന് തിയെറ്റർ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'രാമായണ'. ഇപ്പോഴിതാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടിക്കിടെ ബോളിവുഡ് താരം രൺബീർ കപൂർ പറഞ്ഞ കാര‍്യങ്ങളാണ് സോഷ‍്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'ഇലോൺ മസ്ക് അടുത്തിടെ പറക്കുന്ന കാറുകൾ കണ്ടുപിടിച്ചു. എനിക്ക് തോന്നുന്നു ഇന്ത‍്യയിൽ ഇത് 5,000 വർഷങ്ങൾക്ക് മുൻപേ ഉണ്ടായിരുന്നുവെന്ന്'. രാമായണത്തിലെ പുഷ്പക വിമാനത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബ്രഹ്മാവിനു വേണ്ടി വിശ്വകർമാവ് നിർമിച്ച ആകാശവാഹനമാണ് പുഷ്പക വിമാനമെന്നാണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. രാമായണ എന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്.

അതേസമയം, അടുത്തിടെയാണ് ടെസ്‌ല അടുത്ത തലമുറ റോഡ്സ്റ്റർ സൂപ്പർകാറിന്‍റെ പരിഷ്കരിച്ച പതിപ്പിന്‍റെ ദൃശ‍്യങ്ങൾ പുറത്തുവിട്ടത്. ഒക്റ്റോബർ 15ന് ടെക്സാസിലെ മക്ഗ്രെഗറിലുള്ള സ്പേസ് എക്സ് കേന്ദ്രത്തിൽ വാഹനം അഭ‍്യാസ പ്രകടനങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങളും പുറത്തുവന്നിരുന്നു.