ഇന്ത‍്യ- ചൈന സംഘർഷത്തെ ആസ്പദമാക്കിയുള്ള സൽമാൻ ഖാൻ ചിത്രത്തിന്‍റെ പേര് മാറ്റി

മാതൃഭൂമി എന്നാണ് ചിത്രത്തിന്‍റെ പുതിയ പേര്
bolywood actor salman khan battle of galwan name changed

ചിത്രത്തിൽ നിന്ന്

Updated on

ന‍്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ബാറ്റിൽ ഓഫ് ഗാൽവൻ എന്ന ചിത്രത്തിന്‍റെ പേര് മാറ്റി. മാതൃഭൂമി എന്നാണ് ചിത്രത്തിന്‍റെ പുതിയ പേര്. ഇന്ത‍്യയും ചൈനയും തമ്മിലുള്ള ഗാൽവൻ സംഘർഷത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

സോഷ‍്യൽ മീഡിയയിൽ ചിത്രത്തിന്‍റെ പുതിയ പേര് അടങ്ങുന്ന പോസ്റ്റർ സൽമാൻ ഖാൻ പങ്കുവച്ചിട്ടുണ്ട്. അപൂർവ ലാഖിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൽമാനൊപ്പം ചിത്രാംഗദ സിങ്ങും പ്രധാന വേഷത്തിലെത്തുന്നു.

സൽമാന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ചോരയിൽ കുളിച്ച് നിൽക്കുന്ന സൽമാനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്.

ചിത്രം ഏപ്രിൽ 10ന് തിയെറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം വസ്തുതകളെ വളച്ചൊടിക്കുന്നു എന്നും ചൈനവിരുദ്ധ വികാരം ഉണ്ടാക്കുന്നുവെന്നും ചില ചൈനീസ് മാധ‍്യമങ്ങൾ ആരോപിച്ചിരുന്നു. ഇത് പിന്നീട് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com