''ആളുകൾ കരുതുന്നതിനേക്കാൾ എത്രയോ മികച്ച നടനാണ് അദ്ദേഹം''; ജോൺ സീനയെ പുകഴ്ത്തി ബോളിവുഡ് നടൻ

അർനോൾഡ് ഷ്വാസ്നെഗറാണ് തങ്ങളുടെ രണ്ടുപേരുടെയും പ്രചോദനമെന്നും രൺദീപ് ഹൂഡ പറഞ്ഞു
bolywood actor shares experience on working with john cena

ജോൺ സീനയും രൺദീപ് ഹൂഡയും

Updated on: 

മൺസൂൺ വെഡ്ഡിങ്, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, കോക്‌ടെയ്‌ൽ‌ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് രൺദീപ് ഹൂഡ. ഇപ്പോഴിതാ ഹോളിവുഡ് ചിത്രമായ മാച്ച്ബോക്സിൽ ഡബ‍്യുഡബ‍്യുഇ താരവും നടനുമായ ജോൺ സീനയ്ക്കൊപ്പം അഭിനയിച്ചതിന്‍റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം.

സോഷ‍്യൽ മീഡിയയിൽ അദ്ദേഹം അൽപ്പം വിചിത്രമായി പെരുമാറുമെങ്കിലും ജോലി ചെയ്യുന്ന സമയം ജോൺ സീന വളരെ ഏകാഗ്രതയുള്ളയാളാണ്. ആളുകൾ കരുതുന്നതിനേക്കാൾ എത്രയോ മികച്ച നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഒരു രംഗത്തിൽ അഭിനയിച്ചപ്പോൾ എനിക്കത് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. അർനോൾഡ് ഷ്വാസ്നെഗറാണ് ഞങ്ങളുടെ രണ്ടുപേരുടെയും പ്രചോദനം. രൺദീപ് ഹൂഡ പറഞ്ഞു.

സീനയ്ക്ക് ഇന്ത‍്യയെ വളരെയധികം ഇഷ്ടമാണ്. ഇവിടെ വലിയൊരു ആരാധകവൃന്ദം ഉണ്ടെന്ന കാര‍്യം അദ്ദേഹത്തിനറിയാം. താരം കൂട്ടിച്ചേർത്തു. 2020ൽ പുറത്തിറങ്ങിയ ആ‍ക്ഷൻ ത്രില്ലർ ചിത്രം എക്സ്ട്രാക്ഷന് ശേഷം രൺദീപ് ഹൂഡയും സാം ഹാർഗ്രേവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാച്ച്ബോക്സ്.

logo
Metro Vaartha
www.metrovaartha.com