കരൺ ജോഹറിന്‍റെ പേര് ദുരുപയോഗം ചെയ്തു; സിനിമയുടെ പേര് മാറ്റണമെന്ന് ഹൈക്കോടതി

ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിൽ നിന്ന് ചിത്രത്തിലൂടെ നേരിട്ട് കരൺ ജോഹറിനെ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് പറഞ്ഞു.
'ശാദി കേ ഡയറക്റ്റർ കരൺ ഓർ ജോഹർ' പേര് മാറ്റി റിലീസ് ചെയ്യണമെന്ന് ഹൈക്കോടതി
'ശാദി കേ ഡയറക്റ്റർ കരൺ ഓർ ജോഹർ' പേര് മാറ്റി റിലീസ് ചെയ്യണമെന്ന് ഹൈക്കോടതി

മുംബൈ: ശാദി കേ ഡയറക്റ്റർ കരൺ ഓർ ജോഹർ എന്ന സിനിമാപ്പേര് മാറ്റണമെന്ന് ബോംബേ ഹൈക്കോടതി. കരൺ ജോഹറിന്‍റെ പേരോ അദ്ദേഹവുമായി സാമ്യം തോന്നാൻ പാകത്തിലുള്ള യാതൊന്നും തന്നെ സിനിമയുടെ പേരിൽ ഉൾപ്പെടുത്തരുതെന്നും അത് കരൺ ജോഹറിന്‍റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ബബ്ലു സിങ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 14ന് റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വിധി. തന്‍റെ പേര് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കരൺ ജോഹർ നൽകിയ ഹർജിയിലാണ് വിധി.

ചിത്രത്തിന്‍റെ പേരിൽ നിന്ന് കരൺ ജോഹറുമായി ബന്ധപ്പെടുന്ന എല്ലാം മാറ്റിയതിനു ശേഷമേ തിയെറ്ററുകളിലോ സമൂഹമാധ്യമങ്ങളിലോ ചിത്രം റിലീസ് ചെയ്യാവൂ എന്നും സിംഗിൾ ബെഞ്ച് ജസ്റ്റിസ് ആർ ഐ ചാഗ്ല വ്യക്തമാക്കി.

ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിൽ നിന്ന് ചിത്രത്തിലൂടെ നേരിട്ട് കരൺ ജോഹറിനെ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.