ബോക്സ് ഓഫിസിൽ നിറഞ്ഞാടിയ ബ്രാഡ് പിറ്റ് ചിത്രം ഒടിടിയിൽ

ആമസോൺ പ്രൈമിലാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്
brad pitt f1 the movie streaming started on ott

ബോക്സ് ഓഫിസിൽ നിറഞ്ഞാടിയ ബ്രാഡ് പിറ്റ് ചിത്രം ഒടിടിയിൽ

Updated on

ജോസഫ് കോസിൻസ്കിയുടെ സംവിധാനത്തിൽ ബ്രാഡ് പിറ്റ് നായകനായെത്തിയ ''എഫ് 1: ദി മൂവി'' ഒടിടിയിൽ. വെള്ളിയാഴ്ച മുതൽ ചിത്രം ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്.

ജൂൺ 27ന് തിയെറ്ററിലെത്തിയ ചിത്രം 57 കോടി ഡോളർ ഏകദേശം 4,995 കോടി രൂപയായിരുന്നു ആഗോള കളക്ഷൻ നേടിയത്. ചിത്രത്തിന്‍റെ സാങ്കേതിക മികവ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മുൻ ഫോർമുല വൺ ഡ്രൈവറായിരുന്ന സോണി ഹെയ്സ് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബ്രാഡ് പിറ്റിനു പുറമെ ഹാവിയർ ബാർഡെം, ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൺ, ടോബിയാസ് മെൻസീസ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തൽ അണിനിരക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com