ലെറ്റർ ബോക്സ്ഡിന്‍റെ മികച്ച ഹൊറർ സിനിമാ പട്ടികയിൽ ഭ്രമയുഗം

ഹോളിവുഡ് ചിത്രം ദി സബ്സ്റ്റൻസ് ആണ് ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
Bramayugam earns secong spot in letterboxd best horror film list 2024
ലെറ്റർ ബോക്സ്ഡിന്‍റെ മികച്ച ഹൊറർ സിനിമാ പട്ടികയിൽ ഭ്രമയുഗം
Updated on

ആഗോളതലത്തിൽ സിനിമ ചർച്ച ചെയ്യുന്ന ലെറ്റർ ബോക്സ്ഡ് പ്ലാറ്റ്ഫോമിന്‍റെ 2024 ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടിക‍യിൽ മമ്മൂട്ടിയുടെ ഭ്രമയുഗം. മറ്റു മലയാളം സിനിമകളൊന്നും പട്ടികയിൽ ഇല്ല. ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് ലെറ്റർബോക്സ്ഡിൽ പങ്കാളികളാകുന്നത്. ഉപഭോക്താക്കളുടെ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.

ഹോളിവുഡ് ചിത്രം ദി സബ്സ്റ്റൻസ് ആണ് ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് ജാപ്പനീസ് ചിത്രം ചൈമാണ്.

തായ് ചിത്രം ഡെഡ് ടാലന്‍റഡ് സൊസൈറ്റി, അമേരിക്കൻ ചിത്രങ്ങളായ യുവർ മോൺസ്റ്റർ, ഏലിയൻ, ബോളിവുഡ് ചിത്രം സ്ത്രീ 2 എന്നിവയും ആദ്യ 25 സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com