ഗർഭിണിയായിരിക്കെ ക്രൂര പീഡനം; മൂന്നുമക്കളുടെയും കൈപിടിച്ച് ഭർതൃവീടിന്‍റെ പടിയിറങ്ങി ആശ ഭോസ്‌ലെ

പതിനാറാം വയസിലെ വിവാഹം ദുരിതപൂർണമായിരുന്നുവെന്ന് ആശ ഭോസ്‌ലെ
Brutally raped while pregnant; Asha Bhosle walks down the steps of her husband's house holding the hands of her three children

ആശ ഭോസ്‌ലെ

Updated on

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ അനിയത്തി ആശ ഭോസ്‌ലെയ്ക്ക് സിനിമയിലേക്ക് കടന്നുവരവ് അത്ര സുഗമമായിരുന്നില്ല. പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ലേബലിലല്ല ആശ പിന്നണിഗാന രംഗത്ത് എത്തിയത്. വ്യക്തിജീവിതത്തിൽ അനുഭവിച്ച തീരാവേദനയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു സിനിമലോകം. വെള്ളിവെളിച്ചത്തിൽ കാണുന്ന ആശ ഭോസ്‌ലെയ്ക്ക് പിന്നിൽ കറുത്ത അധ്യായങ്ങൾ മറഞ്ഞുകിടക്കുന്നുണ്ട്.

ആശയുടെ ആത്മക്കഥയായ എ ലൈഫ് ഇൻ മ്യൂസിക്കിൽ ഇക്കാര്യം മറച്ചുപിടിക്കാതെ കുറിച്ചിട്ടുണ്ട്. സിനിമലോകത്തെ പ്രവേശനം ഭാഗ്യപരീക്ഷണത്തിന് വേണ്ടിയായിരുന്നില്ല മറിച്ച് പ്രതിസന്ധികളെ മറികടക്കാൻ വേണ്ടിയായിരുന്നുവെന്ന് അവർ കുറിച്ചു.

16)ം വയസിലെ വിവാഹവും തുടർന്ന് അനുഭവിക്കേണ്ടി വന്ന ശാരീരിക-മാനസിക പീഡനങ്ങൾ. ഗായികയെ സ്വീകരിക്കാൻ കഴിയാത്ത യാഥാസ്ഥിതിക കുടുംബമായിരുന്ന ഗണപത് റാവുവിന്‍റെ കുടുംബം. ഒന്നിനെയും ചോദ്യം ചെയ്യപ്പെടാത്ത ഭാര്യയായിരുന്ന ആശ ഭോസ്‌ലെ, ഒരിക്കലും ഭർത്താവിനെ ചോദ്യം ചെയ്തിരുന്നില്ല. ക്രൂര പീഡനത്തിനിടെ മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ആശ തുറന്നെഴുതി. എന്നാൽ തന്‍റെ ഉള്ളിൽ വളരുന്ന കുഞ്ഞിനോടുള്ള അഗാധമായ സ്നേഹം, മരണം വഴിമാറിപോയിയെന്ന് അവർ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് ആശ മൂന്നുമക്കളുമായി ഭർതൃഭവനത്തിൽ നിന്നിറങ്ങുന്നതും സംഗീത സാമ്രാജ്യം പടുത്തുയർത്തിയതും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com