ബിടിഎസ് ഗായകൻ സുഗയും സൈനിക സേവനത്തിലേക്ക്; നടപടികൾ ആരംഭിച്ചു

ബിടിഎസിൽ നിന്ന് സൈനിക സേവനത്തിനെത്തുന്ന മൂന്നാമത്തെ അംഗമായിരിക്കും സുഗ.
BTS band singer Suga
BTS band singer Suga
Updated on

സിയോൾ: സൂപ്പർഹിറ്റ് സംഗീത ബാൻഡ് ബിടിഎസിലെ സുഗയും നിർബന്ധിത സൈനിക സേവനത്തിനായി തയാറെടുക്കുന്നു. ബിടിഎസിന്‍റെ മാനേജ്മെന്‍റ് ഏജൻസിയായ ബിഗ്ഹിറ്റ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. ബിടിഎസിൽ നിന്ന് സൈനിക സേവനത്തിനെത്തുന്ന മൂന്നാമത്തെ അംഗമായിരിക്കും സുഗ. മിൻ യൂൺ ഗി എന്നാണ് സുഗയുടെ യഥാർഥ പേര്.

സൈനിക സേവനം പൂർത്തിയാക്കി തിരിച്ചു വരുന്നതു വരെ ആരാധകരുടെ സ്നേഹവും പിന്തുണയും സുഗയ്ക്കൊപ്പമുണ്ടായിരിക്കണമെന്ന് ബിഗ് ഹിറ്റ് മ്യൂസിക് ആവശ്യപ്പെട്ടിട്ടുണ്ട്. ജിൻ, ജെ ഹോപ് എന്നിവരിപ്പോൾ സൈനിക സേവനത്തിലാണ്. ആർഎം, ജിമിൻ, വി, ജങ് കൂക് എന്നിവരാണ് ബാൻഡിൽ ഇനി അവശേഷിക്കുന്ന ഗായകർ. രാജ്യത്തെ നിയമപ്രകാരമുള്ള നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതിനു മുന്നോടിയായി ബിടിഎസ് പിരിച്ചു വിട്ടിരുന്നു. 2025നുള്ളിൽ ബിടിഎസ് സംഘം മുഴുവൻ സൈനിക സേവനം പൂർത്തിയാക്കി ബാൻഡ് പുനരാരംഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com